പാവങ്ങളുടെ ലോകം
ഈ ഭൂലോകത്തുള്ള എല്ലാ മനുഷ്യക്കോലങ്ങളും സത്യത്തില്‍ പാവങ്ങളാണ്‍. പാവം മനസ്സുകള്‍ തിങ്ങി വസിക്കുന്ന ഒരു കൊടുംക്കാടാണീ (സ്വര്‍ഗ്ഗം എന്നും വിശേഷിപ്പിക്കാം) ഉലകം. എന്നിട്ടുമെന്തേ പരസ്പരം യുദ്ധം ചെയ്തു മരിക്കുന്നു എന്നാവും നമ്മുടെ ചോദ്യം. ഓരോ യുദ്ധത്തിന്റെ പിന്നിലും ചില മനുഷ്യരുടെ നിസ്സഹായതയുടെ. കഴിവില്ലായ്മയുടെ, പാവത്തരത്തിന്റെ കഥയുണ്ട്. ഉദാഹരണത്തിനു ഈയിടെ കൊണ്ടാടിയ അഫ്ഘാന്‍ യുദ്ധത്തിന്റെ കാര്യം തന്നെ എടുക്കാം.
സെപ്പ്‌തംബര്‍11. നാഗരിക വിരസത സഹിക്ക വയ്യാണ്ടായപ്പോള്‍ ചില പാവം മനുഷ്യര്‍ നാലു വിമാനങ്ങള്‍ റാഞ്ചിയെടുത്ത്, വെറുതേ ഒരു ത്രില്ലിനു വേണ്ടി WTCയിലും പെന്റഗണിലും ഇടിച്ചു കയറ്റിയ ദിവസം (ആഗോള പ്രശസ്തി നേടുക, ചരിത്രത്തില്‍ സ്ഥാനം പിടിക്കുക, ഗിന്നസ് ബുക്കില്‍ കയറുക, ജീവിതത്തിനു ഒരര്‍ത്ഥമുണ്ടാക്കുക, മരണം സ്റ്റെയിലിഷ് ആക്കുക എന്നീ ഗൂഢലക്ഷ്യങ്ങളില്‍ ചിലതുമുണ്ടാവാം). സാക്ഷാല്‍ ലാദനിക്ക പൊലും പ്രതീക്ഷിക്കാതെ രണ്ടു പടുക്കൂറ്റന്‍ കെട്ടിടങ്ങള്‍ തവിടു പൊടിയായ സമയം. WTC കത്തുമ്പോള്‍, അതറിഞ്ഞിട്ടും, ബുഷ് ചക്രവര്‍ത്തി പുസ്തകം വായന തുദരുകയായിരുന്നു. വലിയ വായനക്കാരനായിട്ടൊന്നുമല്ല. ഏതോ സ്കൂളിലെ ഒരു ക്ലാസ്സുമുറിയിലിരുന്നു അമേരിക്കന്‍ ഇംഗ്ലീഷ് എന്ന ഒരുമ്മാതിരിയുള്ള ഭാഷയുടെ ABCD ആണേ വായിച്ചു കൊണ്ടിരുന്നത്.
110 നിലയുള്ള രണ്ടെണ്ണം നിലംപ്പൊത്തിയെന്നറിഞ്ഞപ്പോള്‍ മനസ്സില്‍ അപമാന ഭാരവും, നാവിന്‍ത്തുമ്പത്ത് നാലക്ഷര വാക്കുകളും, കഴുത്തിനു മുകളില്‍ ശൂന്യതയുമായി കുറച്ചു നേരം ഇരുന്നു. ഒടുവില്‍ ആരോ ബള്‍ബ് കത്തിച്ചപ്പോള്‍ വായനാഭിനയം നിര്‍ത്തി കാര്യങ്ങള്‍ അന്വേഷിച്ചു. വൈറ്റ് ഹൌസ്, എയര്‍ ഫൊഴ്സ് വണ്‍ എന്നിടങ്ങളിലെ പ്രിയപ്പെട്ട മുറികളും വസ്തുക്കളും, താന്‍ അപ്പോള്‍ ഇരിക്കുന്ന ക്ലാസ്സ് മുറിയും,. പിന്നെ തന്റെ കെട്ട്യോള്‍സ് ആന്‍ഡ് കുട്ട്യോള്‍സും സുരക്ഷിതരാണെന്നു ചോദിച്ചു മനസ്സിലാക്കി ആ പാവം ഒരു ദീര്‍ഘനിശ്വാസം കാച്ചി.
രണ്ടു ദിവസം കഴിഞ്ഞ ശേഷം ബുഷച്ചായന്‍ തന്റെ പിതാവിന്റെ ഗൃഹം സന്ദര്‍ശിക്കുകയുണ്ടായി. വര്‍ഷങ്ങല്‍ക്കു ശേഷമുള്ള ഈ വരവിന്റെ ഉദ്ദേശം ഫോണില്‍ കൂടി വിവരം കിട്ടിയപ്പോള്‍ തന്നെ അപ്പന്‍ ബുഷിനു മനസ്സിലായിരുന്നു. പണ്ടു മുതലേ അബദ്ധങ്ങളുടെ സന്തത സഹചാരിയായ തന്റെ പുന്നാര മോനല്ലേ. ഇപ്പോള്‍ സ്വയം തറച്ചിരിക്കുന്ന കുരിശില്‍ നിന്നും ഉയര്‍ത്തെഴുന്നേല്‍ക്കാനുള്ള വഴി തേടാന്‍ തന്നെയാവണം വരവ്. ബുഷച്ചായന്‍ വീട്ടില്‍ കയറി ചെല്ലുമ്പോള്‍ മുന്‍ ലീഡര്‍ ബുഷപ്പന്‍, അമേരിക്കന്‍ ഫ്ലാഗിന്റെ പടം പതിപ്പിച്ച കളസവും ബനിയനുമിട്ടു, ബുള്‍ഡോഗും തിന്ന്, പട്ടിക്കുട്ടിയെയും കളിപ്പിച്ചിരിക്കുകയായിരുന്നു. മഹന്‍ ബുഷ് വരുന്നതു കണ്ടപ്പോള്‍ അപ്പന്‍ ബുഷ്, അകത്തെ മുറിയിലിരുന്നു bold&beautifulന്റെയും പഴയ ഇറാഖ് യുദ്ധക്കാലത്തെ പത്രസമ്മേളന്നങ്ങളുടെയും dvdകള്‍ രണ്ടു വിഡ്ഢിപ്പെട്ടികളിലായി കണ്ടു കൊണ്ടിരുന്ന, തന്റെ പെമ്പ്രന്നോത്തിയെ മൊബെയില്‍ ഫൊണില്‍ വിളിച്ച്, "ദേ വരുന്നെടീ നിന്റെ മോാന്‍" എന്നു പുച്ഛഭാവത്തില്‍ പറഞ്ഞു.
"അപ്പാ. ആകേ രണ്ടു ടവറും പെന്റഗണിന്റെ ഒരു കഷ്ണവും മാത്രമെ പൊയിട്ടുള്ളല്ലോ. അതു ഞാന്‍ അടുത്ത ഇലക്ഷന്‍ മല്‍സരത്തിനു മുന്‍പേ തിരിച്ചു പിടിച്ചോളാം”
"അപ്പോള്‍ അമേരിക്കന്‍ തറവാടിന്റെ നഷ്ടപ്പെട്ട മാനവും, അന്തസ്സും, ആഭിജാത്യവും ഒന്നും പ്രശ്നമല്ലേ?"
"അപ്പാ, എനിക്കു മുന്നെ നാടു ഭരിച്ച കാരണവരും കളഞ്ഞു കുളിച്ചില്ലേ ഇതൊക്കെ?""
അതൊരു കളഞ്ഞു കുളിക്കലേയല്ല. അതു നമ്മുടെ പാരമ്പര്യത്തിന്റെ ഭാഗം മാത്രം. മാത്രമല്ല അങ്ങോര്‍ക്കു ബുദ്ധി, വിവേകം, ചുള്ളത്തരം, കലാ വാസന, കാര്യ സാമര്‍ത്ഥ്യം എന്നിവയുണ്ടായിരുന്നതുക്കൊണ്ട് ഈരേഴു ലോക പ്രശസ്തിയും ബഹുമാനവും ലഭിച്ചിരുന്നു. അതൊന്നും നിനക്കു പറഞ്ഞിട്ടുള്ളതല്ല"
"അപ്പാ. എനിക്കു ഒരു ഐഡിയാ"
"വെണ്ട മോനേ നിന്റെ ഐഡിയകളൊക്കെ മഹാ അബദ്ധങ്ങളായിരിക്കും"
"അപ്പാ! ഞാനും ഒരു പ്രസിഡന്റാണപ്പാ"
"അതു വിട്, ആ കഥ വിട്. ശരി നീ നിന്റെ ഐഡിയ പറ"
"ഞാന്‍ CIA ചാരനെ വിട്ട് ആ താടിക്കാരന്റെ മുണ്ടൂരിപ്പിച്ചു നാണംക്കെടുത്തിയാലോ?"
"അയ്യട. എന്തൊരു പുത്തി. അങ്ങേരതിനു മുണ്ടാണോ ഉടുക്കുന്നത്?"
"എന്നാ ഞാന്‍ പൊയി അങ്ങേരെ കെട്ടിപ്പിടിച്ചു കോംപ്രമൈസ് ആക്കിയാലോ? എന്നേയും ഒസാമയേയും ഒരുമിച്ചു വെല്ലാന്‍ ഈ ലോകത്താരുണ്ട്? ഒരു നോബല്‍ സമ്മാനം എന്റേ അന്ത്യാഭിലാഷമാണപ്പാ."
"അതു കിട്ടുന്നതിനു മുന്‍പേ നിന്നെ നമ്മുടേ CIA തന്നെ തട്ടും. നോബല്‍ കിട്ടാന്‍ വേറെ വഴികളുണ്ടു താനും"
"പിന്നെ എന്താണൊരു പോംവഴിയപ്പാ"
"ഗുലാന്‍. തുരുപ്പു ഗുലാന്‍. അടവു നമ്പര്‍ 11. ആദ്യത്തെ പത്തും നമ്മുക്കറിയില്ലല്ലോ."
"അടവോ? അങ്ങിനൊന്നു ഇതു വരെ എന്നേ പഠിപ്പിച്ചില്ലല്ലോ അപ്പന്‍ ഗുരുക്കളേ. എന്താണത്?"
"യുദ്ധം!"
"അയ്യോ, അപ്പാ"
"ഒന്നും പേടിക്കാനില്ലടുവ്വേ, നമ്മുടെ പയ്യന്‍സൊക്കെ ബോംബ്, ഗണ്‍, ടാങ്ക് എന്നീ കളിക്കോപ്പുകള്‍ പണ്ടു മുതലേ ഉപയോഗിച്ചു ശീലിച്ചവരാ"
"പക്ഷേ എനിക്കിതിലൊന്നും ...”
""അതു ഞാന്‍ ശരിയാക്കി തരാം. വിതിന്‍ 24 ഹവര്‍സ് 20 മിനിറ്റ്‌സ്"
"എന്നാല്‍ നമ്മള്‍ എപ്പോള്‍ ബോംബിംഗ് തുദങ്ങി എന്നു ചോദിക്കപ്പാ”
"എവിടെയാടാ മോനേ നീ ബോംബിടാന്‍ പോവുന്നത്?"
"ഓ അങ്ങിനൊരു പ്രശ്നം കൂടി ഉണ്ടല്ലോ. അപ്പനേ ആളാക്കിയ ആ സ്കഡിനിട്ടു തന്നെ താങ്ങിയാലോ?"
പെരുന്തപ്പന്‍ ബുഷിനു ആ ഐഡിയ അത്രയ്ക്കു രസിച്ചില്ല. "മണ്ടത്തരം പറയാതെ മോനേ. തെളിയിക്കപ്പെടാതെ കിടക്കുന്ന പല ഇന്റര്‍നാഷണല്‍ കേസുകളുടെയും ക്രെഡിറ്റ് നമ്മള്‍ കൊടുത്തിരിക്കുന്നത് ആ ലാദനല്ലേ? പണ്ടു നമ്മുടെ ഉറ്റ മിത്രമായിരുന്നെങ്കിലും ഇപ്പോള്‍ പുള്ളിയല്ലേ നമ്മുടെ ഉറ്റ ശത്രു നമ്പര്‍ വണ്‍”
"ആരോപണമല്ലേ അപ്പാ മാറ്റാന്‍ പറ്റുള്ളു. എന്നാലും അപ്പന്‍ പരഞ്ഞതല്ലേ. അനുസരിക്കാം. പക്ഷെ അഫ്ഘാനിസ്ഥാനില്‍ നൂറുക്കണക്കിനു മരുഭൂമികളും അവിടങ്ങളില്‍ ആയിരക്കണക്കിനു ഗുഹകളുമുണ്ടാവും, ഇതിനിടയില്‍ എവിടെ പൊയി നമ്മള്‍ ബിന്‍ ലാദനെ കണ്ടു പിടിക്കും? നമ്മുടെ കയ്യിലാണെങ്കില്‍ ആകപ്പാടെയുള്ളതു ഒരു ഫോട്ടോയാ. അതിലാണെങ്കില്‍ ആ താടിയല്ലാതെ വേറൊന്നും വ്യക്തമല്ല താനും. പോരാത്തതിനു നമ്മുക്കുള്ളതൊരു മരപ്പട്ടി കൂട്ടും”
അപ്പന്‍ ബുഷ്, മകന്‍ ബുഷിന്റെ കയ്യും പിടിച്ചു അകത്തെ മുറിയില്‍ കൊണ്ടുപ്പോയി. കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്തു, ഗേം തുദങ്ങി. ലാദന്റെ രൂപം ഒളിച്ചിരിക്കുന്നു, ബുഷിന്റെ രൂപം കണ്ടു പിടിക്കുന്നു. അപ്പന്‍ ലാദന്റെ നിയന്ത്രണവും മകന്‍ ബുഷിന്റെ നിയന്ത്രണവും ഏറ്റെടുക്കുന്നു. അമേരിക്കമ്മൂട്ടിലുകാരിനിമ്മേലില്‍ അഫ്ഗാന്‍പ്പറമ്പുക്കാരോദു തോല്‍ക്കരുതെന്നും പറഞ്ഞു കൊണ്ട് അമ്മ ബുഷ് ബിയര്‍ കുപ്പിയുമായി വന്നു മകനെ പ്രോത്സാഹിപ്പിച്ചു. അപ്പന്‍ ബുഷിയനൊരു തുള്ളി പൊലും കിട്ടിയുമില്ല. ഒടുവില്‍ ഒരു വിധേനേയും സ്വപ്പുത്രന്‍ ലാദനേ കണ്ടുപ്പിദിക്കില്ല എന്നു ഉറപ്പായപ്പോള്‍ അപ്പന്‍ ബുഷ് ലാദനെ മുന്നില്‍ കൊണ്ടു ചാടിച്ചു കളിയവസാനിപ്പിച്ചു കിടന്നുറങ്ങി.
ഈ ഒരു വിജയത്തിന്റെ ആത്മവിശ്വാസത്തിലാണത്രേ അഫ്ഘാന്‍ യുദ്ധത്തിനു ബുഷച്ചായന്‍ ഓര്‍ഡറിട്ടത്. ഒടുവില്‍ "ഓപ്പറേഷന്‍ സക്സസ്സ്‌ഫുള്‍, പക്ഷെ രോഗി മരിച്ചു പോയി" എന്നും പറഞ്ഞു തല്ലു വാങ്ങിയ ഡോക്ടറുടേതു പോലെയായില്ലേ സ്ഥിതി. പരസ്യമായി തല്ലു കിട്ടിയില്ലെങ്കിലും കൂക്കി വിളി കേട്ടു. അതിന്റെ ക്ഷീണം തീര്‍ക്കാനല്ലേ സ്വന്തം അപ്പന്റെ പ്രാര്‍ത്ഥനാ മുറിയില്‍ കയറി സദ്ദാമിന്റെ ക്ലോസപ്പ് പടവും അഡ്ഡ്രെസ്സും അടിച്ചു മാറ്റിയതും അങ്ങേരുടെ വെപ്പണ്‍ തപ്പാന്‍ ആളെ വിട്ടതും. എത്ര തപ്പിയിട്ടും വെപ്പണ്‍ കണ്ടില്ലെങ്കിലും ഇറാഖ് യുദ്ധം ഒന്നു remake ചെയ്യാന്‍ ബുഷച്ചായനു ധൈര്യം കൊടുത്തത് പുള്ളിക്കാരന്റെ മുഖ്യ ഉപദേഷ്ടാവായ കണ്ടാല്‍ ലിസി റൈസമ്മ (മറ്റൊരു പഞ്ചപ്പാവം) ആണെന്നാണ് വൈറ്റ് ഹൌസിലെ കിച്ചണ്‍ സംസാരം.
നമ്മുക്കറിയാവുന്ന സാധാരണക്കാരായ പാവങ്ങളുടെ (അപ്പുക്കുട്ടന്മാരുടെ, വിജയന്മാരുടെ, മുരളിമാരുടെ ...) ജീവിത മുഹൂര്‍തങ്ങളുമായി സാമ്യം തോന്നുന്നില്ലേ, ഈ ചരിത്ര ഏടിനു? അടിസ്ഥാനപരമായി ബുഷച്ചായന്‍ വെറും ഒരു പാവമല്ലേ? എന്നിട്ടാ പാവത്തെ നമ്മള്‍ എന്തൊക്കെ വിളിച്ചു? യുദ്ധക്കൊതിയന്‍, ആയുധ-എണ്ണ കുത്തക കമ്പനികളുദെ പിന്നാള്. ലോകൈക ക്രൂരന്‍ ... ഹൊ! നമ്മളീ പാപമൊക്കെ ഏതു ചാലിയാറില്‍ കൊണ്ടൊഴുക്കിക്കളയും?”
മറ്റൊരു പാവം ലോക ക്രൂരനായ ലാദനിക്കയുടെ ജീവ ചരിത്രം കൂടി നമ്മുക്ക് പിന്നീടൊരിക്കല്‍ പഠിക്കാം. എന്നാലേ പൂര്‍ണ്ണമായും ഇതൊക്കെ നമ്മുക്കു ബോധ്യമാവുകയുള്ളു.
11 Comments:
At 7:06 AM,
Manjithkaini said…
ഹഹാ, കൊള്ളാം കൊള്ളാം കലക്കുന്നുണ്ട്.
പുത്തന്‍കുറ്റുകാരനായതുകൊണ്ട് അക്ഷരത്തെറ്റുകള്‍ പൊറുത്തു. അല്ലെങ്കില്‍...........
At 7:18 AM,
Sreejith K. said…
അടിപൊളി പോസ്റ്റ്. ചിരിച്ച് ചിരിച്ച് മണ്ണ് കപ്പി. ഉപമകള്‍ ഒന്നൊന്നര. ആക്ഷേപഹാസ്യം അതിലും ബെസ്റ്റ്.
മന്‍ജിത്ത് പറഞ്ഞത് തന്നെ ഞാനും പറഞ്ഞാല്‍ എന്നെ തല്ലില്ലെങ്കില്‍ ...
At 9:06 AM,
Kuttyedathi said…
ഇതു ബെന്നിയുടെ സുഹൃത്തു ദീപക്കാണോ ? എന്തായാലും കലക്കീട്ടുണ്ടുട്ടോ, അപ്പന്‍ ബുഷും മകന്‍ ബുഷും കൂടിയുള്ള സംവാദം. ഫോണ്‍ ചോര്‍ത്തുന്ന 'വറുഗീസ് കുറ്റിക്കാടന്റെ' (കടപ്പാട് : ഈ പ്രയോഗം ആദ്യമായി പറഞ്ഞതാരോ, അവര്‍ക്ക് ) ആളുകള്‍ ഇനി ഇതു വായിച്ചു ദീപക്കിനെതിരെ യുദ്ധം പ്രഖ്യപിക്കാതിരുന്നാല്‍ മതി.
At 6:04 AM,
Visala Manaskan said…
അത് കലക്കി!
At 8:11 PM,
ദേവന്‍ said…
വെപ്പണും കിട്ടിയപ്പാ ലാടനേം കിട്ടി. അപ്പനോടു കോര്‍ത്ത ആ ഹുസൈനേം കിട്ടി.
നന്നായി ദീപക്ക്.
At 9:29 AM,
Adithyan said…
Good work, satirist
=))
At 4:04 PM,
Santhosh said…
കൊള്ളാം, ദീപക്. പുസ്തകം തലതിരിച്ചായിരുന്നു പിടിച്ചിരുന്നത് എന്നും ഒരു സംസാരമുണ്ട്...
At 5:15 PM,
ബിന്ദു said…
എന്നാലിനി ലാദന്‍ കഥ പോരട്ടെ.:)
At 8:59 PM,
രാജീവ് സാക്ഷി | Rajeev Sakshi said…
സ്വാഗതം കൂട്ടുകാരാ.
ഇനിയും എഴുതൂ.
At 9:16 PM,
ശനിയന്‍ \OvO/ Shaniyan said…
സ്വാഗതം ദീപക്കേ!! യോദ്ധ അടുത്ത് വീണ്ടും കണ്ടു അല്ലേ? കലക്കി!!
At 11:06 PM,
സു | Su said…
അതെ ലാദനിക്കയുടെ ജീവചരിത്രം സൌകര്യം പോലെ പഠിക്കാം.
Post a Comment
<< Home