പഠനം
ഇന്നു ഞാന്‍ എഴുതാന്‍ പഠിക്കട്ടെ
ലൊകാസ്വാദനം ഒരു കലയല്ല. അതൊരു സ്‌പോര്‍ട്ടാണ്.
മനസ്സ്, മനുഷ്യന്‍, പ്രപഞ്ചം.
കുന്തം, കുടം, കുടചക്രം
എന്റെ. ഓന്റെ, ലവന്റെ കെരളം.
ഗള്‍ഫ്. മുംബായ്, ദില്ലി, ചെന്നൈ. ബേംഗ്ലൂര്‍.
ജീമൂതവാഹനന്‍, ഘടൊല്‍ഘചന്‍, അശ്വത്ഥമാവ്.
ഈ ഭൂഗോളത്തിന്റെ സ്പന്ദനം തന്നെ മാത്തമാറ്റിക്സിലാണ്‍.
മകളേ, സ്വന്തം നിഴലിനോടു പടവെട്ടി തോറ്റ് പൊയവഅനാണു നിന്നച്ഛന്‍.
ചന്തുവിനെ തോല്‍പ്പിക്കാന്‍ നിങ്ങള്‍ക്കാവില്ല മക്കളേ. മടങ്ങി പോ.
പോളണ്ടിനെ കുറിച്ചു മാത്രം മിണ്ടരുത്.
എല്ലാത്തിനും അതിന്റേതായ സമയമുണ്ടു ദാസാ.
ഈയാക്കെന്താ നാളെ പരീക്ഷയാണാ.
കളിഭ്രാന്തുണ്ടോ? കഥകളി ഭ്രാന്ത്?
എന്റൂപ്പാപ്പായ്‌ക്കൊരാനണ്ടാര്‍ന്ന്.
ജീവിതം യൌവനത്തീക്ഷ്ണവും. ഹൃദയം പ്രേമ സുരഭിലവുമായിരിക്കുന്ന ഈ അസുലഭ കാലഘട്ടത്തില്‍.
തന്നാരം പാടുന്ന സന്ധ്യക്കു ഞാനൊരു പട്ടു ഞൊറിയിട്ട കോമരമാകു,. തുള്ളിയുറഞ്ഞു ഞാന്‍ കാവാകേ തീണ്ടുമ്പോള്‍. മഞ്ഞള്‍ പ്രസാദത്തിലാറാടീ വരൂ, കന്യകേ നീ കൂദെ പൊരൂ.
നിന്റെ സങ്കീര്‍ത്തനം, സങ്കീര്‍തനം ഓരോ ഈണങ്ങളില്‍, പാടുവാന്‍ നീ തീര്‍ത്ത മണ്‍വീണ ഞാന്‍.
ഈ നദി തന്‍ പുളിനങ്ങള്‍ ചന്ദനക്കുളിരണിഞ്ഞു.
സ്വപ്നങ്ങള്‍ക്കുമകലെ, വെണ്‍മകിലുകള്‍ക്കരികിലായി.
നിലാവിന്‍ പൊന്‍ക്കതിരാല്‍ നെയ്തടുത്തു നിന്റെ ലാവണ്യം. കിനാവിന്‍ പൂ പരാഗം ചൂടി നിന്നു നിന്റെ താരുണ്യം. സഖി നിന്‍ വാര്‍മുടി തന്‍ കാന്തിയേന്തി നീല മേഘങ്ങള്‍.
എത്ര സന്ധ്യകള്‍ ചാലിച്ചു ചാര്‍ത്തി ഇത്രയുമരുളിമ നിന്‍ കവിളില്‍.
തണ്ടൊടിഞ്ഞ താമര ഞാന്‍ കൊണ്ടു വന്നപ്പോള്‍, നിന്‍ കവിളില്‍ കണ്ടു മറ്റൊരു താമരക്കാട്.
അടരുവാന്‍ വയ്യ നിന്‍ ഹൃദയത്തില്‍ നിന്നെനിക്കേതു സ്വര്‍ഗ്ഗം വിളിച്ചാലും.
വെറുതേയീ മോഹങ്ങളെന്നരിയുമ്പൊഴും, വെറുതേ മോഹിക്കുവാന്‍ മോഹം.
പന്ത്രണ്ടു മക്കളേ പെറ്റൊരമ്മേ, നിന്റെ മക്കളില്‍ ഞാനാണു ഭ്രാന്തന്‍.
ഇന്നലെ ചെയ്‌തൊരബദ്ധം, മൂഢര്‍ക്കിന്നത്തെ ആചാമാവാം, നാളത്തെ ശാസ്ത്രമതാവാം, അതിന്‍ മൂളായ്ക സമ്മതം രാജന്‍.
പൊന്നുണ്ണി പൂങ്കരളേ, ഓന്നണയും പൊന്‍കതിരേ, വണ്ടോടിന്‍ വടിവിലേഴും നീലക്കഅല്ലോലകളില്‍, മാന്തളിരിന്‍ തൂവെള്ള ചെറുമുല്ല പൂമുനയാല്‍, പൂന്തണലില്‍ ചെറുക്കാറ്റത്തിവിടെയിരുന്നെഴുതാലോ, ഓലയെഴുത്താണികളേ കാട്ടിലെറിഞ്ഞിങ്ങളയൂ.
29 Comments:
At 3:31 PM,
Anonymous said…
Ivanum praanthaayo? Nallaoru kochchanaayirunnu...
At 3:37 PM,
ജേക്കബ് said…
ദീപക്കേ , വെലക്കം വെലക്കം...
ഇതൊക്കെയൊന്നു നോക്ക്
At 8:47 PM,
Anonymous said…
ദീപക് നീയും ഇവിടെ? കൊള്ളാം! കൊള്ളാം..
ജേക്കബ് പറഞ്ഞതിന്റെ കൂടെ ഇതും നോക്കിക്കോ
http://vfaq.blogspot.com/2005/01/blog-post.html
http://blog4comments.blogspot.com/
ദീപു
At 11:06 PM,
രാജ് said…
പഠിക്കുവാന്‍ തിരഞ്ഞെടുത്ത വരികള്‍ നല്ല മലയാളിത്തം പുലര്‍ത്തുന്നു. പല വരികളെയും എളുപ്പം കാലവുമായി ബന്ധപ്പെടുത്തുവാനും കഴിയുന്നു.
ജീമൂതവാഹനന്‍ ആരാണെന്നു പെട്ടെന്നു ഓര്‍മ്മ വരുന്നില്ല, സ്ഫടികവും വീരഗാഥയും സന്ദേശവും നാടോടിക്കാറ്റുമെല്ലാം ഒരുപാടോര്‍മ്മകള്‍ ഉണര്‍ത്തുന്നു.
ശരിക്കും കഥകളി ഭ്രാന്തുണ്ടോ? അതറിഞ്ഞാല്‍ ഇവിടുള്ള മറ്റൊരു ബ്ലോഗറായ സുനിലിനു സന്തോഷാവും.
എനിക്കറിയാം ആ ആനയെ, കുയ്യാനാ കുയ്യാന :)
എനിക്കേറ്റവും ഇഷ്ടമുള്ള ഒരു പാട്ടാണു്, ചിലമ്പിലെ “താരും തളിരും” ആ ഗാനത്തിലെ ഒരുപാടിഷ്ടപ്പെട്ട വരികള്‍ “തന്നാരം പാടുന്ന സന്ധ്യക്കു ഞാനൊരു പട്ടു ഞൊറിയിട്ട കോമരമാകും, തുള്ളീയുറഞ്ഞു ഞാന്‍ കാവാകെ തീണ്ടുമ്പോള്‍..”
അടരുവാന്‍ വയ്യ നിന്‍ ഹൃദയത്തില്‍.. ഈ ഗാനത്തെ കുറിച്ചാരോ ബ്ലോഗ് ചെയ്തിരുന്നു.
ഓ.എന്‍.വിയും മധുസൂദനന്‍ നായരും രണ്ടു വ്യത്യസ്ത തലങ്ങളില്‍ കവിതയെഴുതി മലയാളിയെക്കൊണ്ടതേറ്റു പാടിപ്പിച്ചു.
ഇടശ്ശേരിയാകട്ടെ, ആ ജീവതം തന്നെ ഒരു കവിതയായിരുന്നു. പൂതപ്പാട്ടിനെ കുറിച്ചു സുനില്‍ ഈയിടയ്ക്കു ഒരു പോസ്റ്റ് ഇട്ടിരുന്നു. 2006 -ന്റെ തുടക്കത്തിലെപ്പോഴോ ഞാനും.
ദീപക്കിന്റെ ബ്ലോഗുകള്‍ വായിക്കുവാനായി കാത്തിരിക്കുന്നു. അക്ഷരതെറ്റുകള്‍ തിരുത്തുവാന്‍ വരമൊഴിയുടെ ട്രാന്‍സ്‌ലിറ്ററേഷന്‍ സ്കീമിനെ കുറിച്ചു പ്രതിപാദിക്കുന്ന ഈ ലിങ്ക് ഉപയോഗപ്രദമായേക്കും.
At 11:24 PM,
Deepakkan said…
അല്ല, നിങ്ങളൊക്കെ എങ്ങിനെ ഇവിദെ എത്തിപ്പെട്ടു?
ദാവീദ് തിരുമേനി, ഒരു സത്യം ഞാന്‍ പറയാം. എനിക്ക് പ്രാന്തില്ല. ഇപ്പോള്‍ സംശയം തീര്‍ന്നില്ലേ?
ജേക്കബേ, ദീപുവേ നന്ദി. എല്ലാം കൂദി കിടു സെറ്റപ്പാണല്ലാ. കൊള്ളാലോ വീധീയൊണ്‍.
At 12:18 AM,
Deepakkan said…
പെരിങ്ങൊടന്‍ജി, താങ്കളാണിതിന്റെയൊക്കെ സൂത്രധാരന്‍ ല്ലേ? ഗംബീരമായിട്ടുണ്ട് ട്ടോ. തനി മലയാളം ബ്ലൊഗുകല്‍ വായിക്കുന്നതു ഒരു രസം തന്നേയാ (കൊടകര പുരാണത്തില്‍ നിന്നാണു വായന തുദങിയത്). നന്ദിയുടെയും ആശംസയുടെയും ഒരായിരം പൂച്ചെണ്ടുകളോടേ.
At 12:19 AM,
viswaprabha വിശ്വപ്രഭ said…
ദീപക്,
സ്വാഗതം!
അതിവേഗം ബഹുദൂരം മുന്നോട്ടു വരൂ!
Now you have all these friends to help here...!
At 12:53 AM,
സു | Su said…
സ്വാഗതം ദീപക് :)
At 1:01 AM,
കുറുമാന്‍ said…
ദീപക്കേ.........സ്വാഗതം........ന്നാ ങ്ങട് തൊടങ്ങിക്കോ........
At 1:13 AM,
Visala Manaskan said…
അപ്പോ കലക്കിപ്പൊളി തുടങ്ങട്ടേ..
അതിവിശാലമായ ഒരൊന്നൊന്നര സ്വാഗതം ചുള്ളാ..
At 6:35 AM,
ഉമേഷ്::Umesh said…
പെരിങ്ങോടരേ,
സര്‍പ്പങ്ങളെ സഹായിക്കാനായി ഗരുഡനു് സ്വന്തം ശരീരം കൊടുത്ത ത്യാഗിയാണു ജീമൂതവാഹനന്‍. ശിബിയ്ക്കും ദധീചീയ്ക്കും മറ്റുമൊപ്പം ത്യാഗത്തിന്റെ മൂര്‍ത്തിമദ്‌ഭാവമായി കരുതപ്പെടുന്ന ഒരാള്‍.
നാഗാനന്ദം എന്ന സംസ്കൃതനാടകം ഈ കഥയാണു്.
ഈ ഐതിഹ്യത്തിനു കേരളവുമായി ബന്ധമുണ്ടെന്നു കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ പറയുന്നു:
ഈ മൂലശൈലാഗ്രതടത്തിലല്ലോ
ജീമൂതാവാഹാഭിധബോധിസത്വന്‍
സാമോദമാത്മാവിനെ നാഗയോഗ-
ക്ഷേമോദയാര്‍ത്ഥം ഗരുഡന്നു നല്‍കി.
At 2:34 PM,
ബിന്ദു said…
ഇത്രേം ഒന്നിച്ചു പഠിക്കാന്‍ നോക്കിയാല്‍ ശരിയാവുമോ?? അതു കൊണ്ടു നിര്‍ത്തി നിര്‍ത്തി പഠിക്കൂ....
:). ഞാനും പുതുമുഖം, എന്നാലും സ്വാഗതം !!
At 2:40 PM,
ഉമേഷ്::Umesh said…
ദീപക്,
ഇതു വിശ്വത്തിന്റെ പോസ്റ്റു പോലെയും ഗന്ധര്‍വ്വന്റെ കമന്റു പോലെയുമുണ്ടല്ലോ. ഒരു പാടു കാര്യങ്ങള്‍. എല്ലാം വലിയ വലിയ കാര്യങ്ങള്‍. ഇവ തമ്മിലെന്താണു ബന്ധമെന്നു് ആലോചിച്ചിട്ടു് ഒരു പിടിയും കിട്ടുന്നില്ല. എല്ലാം സിലബസിലുള്ളതാ?
At 2:56 PM,
പാപ്പാന്‍/mahout said…
ഈ ഭൂഗോളത്തിന്റെ സ്പന്ദനം തന്നെ മാത്തമാറ്റിക്സിലാണ്‍. -> "സ്ഫടികം”
ചന്തുവിനെ തൊല്‍പ്പിക്കാന്‍ നിങ്ങല്‍ക്കാവില്ല മക്കളേ. മടങ്ങി പോ. -> “വീരഗാഥ”
പോളാണ്ടിനെ കുരിച്ചു മാത്രം മിണ്ടരുത്. -> “സന്ദേശം”
എല്ലാത്തിനും അതിന്റെതായ സമയമുണ്ടു ദാസാ. -> “നാടോടിക്കാറ്റ്”
കളിഭ്രാന്തുണ്ടോ? കഥകളി ഭ്രാന്ത്? -> “ഇന്ദുലേഖ”
ബാക്കിയൊന്നും അറിയില്ല
At 3:07 PM,
ഉമേഷ്::Umesh said…
പാപ്പാനേ, ഇതുകൂടി ഇരിക്കട്ടേ:
ഈയാാക്കെന്താ നാളെ പാരീക്ഷയാണാ. - ചിത്രം
എന്റൂപ്പാപ്പായ്‌ക്കൊരാനണ്ടാര്‍ന്ന്. - എന്റൂപ്പാപ്പായ്‌ക്കൊരാനണ്ടാര്‍ന്ന് (ബഷീര്‍)
(പിന്നെ കുറേ സിനിമാഗാനങ്ങളും അറിയാം...)
ദീപക്കേ,
കുളിനമല്ല പുളിനം.യൌവ്വനമല്ല, യൌവനം. പാദുവാന്‍ അല്ല പാടുവാന്‍. ഹ്രദയമല്ല ഹൃദയം.
എന്റമ്മേ. ഇതെഴുതാന്‍ തുടങ്ങിയാല്‍ എന്റെ ജീവിതം തീരുമല്ല്...
ഞാന്‍ പോയി വിക്കി ക്വിസ് ടൈം ചെയ്യട്ടേ...
At 3:09 PM,
ഉമേഷ്::Umesh said…
"പന്ത്രണ്ടു മക്കളേ പെറ്റൊരമ്മേ, നിന്റെ മക്കളില്‍ ഞാനാണു ഭ്രാന്തന്‍."
പറഞ്ഞപ്പ്ഴാ അറിഞ്ഞതു്. Very glad to meet you...
At 3:10 PM,
Anonymous said…
Alla Deepakaa... ithrayum bhaavaanubhavangal undaayittum 'thaniyaavarththanam' kandittillaa ennundo? Marathempally Balagopalan Maash?
At 3:13 PM,
കുറുമാന്‍ said…
ആരെങ്കിലും എനിക്ക് ഈ കവിത കേള്‍പ്പിക്കുമോ.
കാണാനെന്തൊരു ചന്തം നിന്നെ,
കണ്ടുമടങ്ങുവതെങ്ങിനെ നിന്നെ,
ആരെ നോക്കണു പെണ്ണാളെ, നീ,
ആരെ നോക്കണു പെണ്ണാളെ........(നാടന്‍ പാട്ടുകള്‍ ആണെന്നു തോന്നുന്നു)
At 3:31 PM,
പാപ്പാന്‍/mahout said…
കുളിക്കടവിന്റെ അടുത്തുള്ള പുളിനത്തിനെ ‘കുളിനം’ എന്നു വിളിച്ചൂടേ?
(പണ്ട് ഒരു Readers' Digest-ഇല്‍ ഇങ്ങനെ പുതിയ വാക്കുകള്‍ കണ്ടൂപിടിക്കാനുള്ള ഒരു മത്സരമുണ്ടായിരുന്നു. ഒരു വാക്കേ ഞാന്‍ ഇപ്പഴും ഓര്‍ക്കുന്നുള്ളൂ -- frust. ഡസ്റ്റ് പാനില്‍ കയറാതെ എപ്പോഴും രക്ഷപ്പെട്ടുകൊണ്ടിരിക്കുന്ന ആ frustrating line of dust.)
At 4:58 PM,
prapra said…
ഇതൊരു മലയാളിയുടെ മനസ്സിന്റെ MRI എടുത്തത് പോലെ ഉണ്ട്.
എന്നാലും 'മ്മ്ക്ക് ഓരോ നാരങ്ങാ വെള്ളം കാച്ചിയാലോ' മിസ്സിങ്ങ് ആണല്ലോ?
പാട്ടിന്റെ ഒക്കെ ഇടയ്ക്കുള്ള വരികള്‍ ഓര്‍ത്തെടുക്കാന്‍ വലിയ കഷ്ടം ആണ്. ധ്വനി, നഖക്ഷതങ്ങള്‍, കാതോട് കാതോരം, ചില്ല്, റോസി ... കൊള്ളാം, എനിക്ക് ഇഷ്ടായി.
ഉത്തരങ്ങള്‍ ആകട്ടെ അടുത്ത പോസ്റ്റ്. ഇതും തുടരന്‍ ആയി പോകുമോ?
At 6:33 PM,
Adithyan said…
നീയാരാണെന്നു നിനക്കറിയില്ലെങ്കി നീ എന്നോടു ചോദിക്കു നീയാരാണെന്ന്... :-)
At 10:15 PM,
Deepakkan said…
എന്റമ്മോ! ഞാന്‍ ഞെട്ടി, ശരിക്കും ഞെട്ടി.
കൊള്ളാട്ടോ പരിപാടി. തെറ്റുകള്‍ ചൂണ്ടി കാണിച്ചതിനു ഒരായിരം നന്ദി. പുളിനത്തെ കുളിനമാക്കിയവന്‍ ദീപക്കന്‍. യൌവ്വനാത്തെ ശരിയാക്കാന്‍ പറ്റുന്നില്ല. വരമൊഴി എഡിറ്ററില്‍ yauvvanam is working. പക്ഷെ keymap ഉപയോഗിച്ച് blog എഡിറ്ററില്‍ type ചെയ്യുമ്പോള്‍ അതു യൌവ്വനം ആയി പോവുന്നു.
At 12:32 AM,
രാജ് said…
ദീപക്കേ യൌവനം തന്ന്യാ ശരി. വിശദീകരണം ആവശ്യമുണ്ടെങ്കില്‍ ചോദിച്ചോ, ഏതെങ്കിലും ലിങ്കെടുത്തു പേസ്റ്റാം :)
ഉമേഷെ ദധീചിയാരാണെന്നും അറിഞ്ഞൂടല്ലോ, ജീമൂതവാഹനന്‍ എന്ന പേരിനെന്താ അര്‍ഥം?
At 12:52 AM,
ഉമേഷ്::Umesh said…
പെരിങ്ങോടരേ,
വൃത്രാസുരാനെ വധിക്കാന്‍ വജ്രായുധം നിര്‍മ്മിക്കാന്‍ ദേവേന്ദ്രനു സ്വന്തം നട്ടെല്ലു ദാനംചെയ്ത മഹര്‍ഷിയാണു ദധീചി.
കര്‍ണ്ണന്‍ ത്വക്കും, മാംസം
ശിബിയും, ജീമൂതവാഹനന്‍ പണ്ടു്
ജീവനെ, യസ്ഥി ദധീചിയു-
മേകി; മഹാത്മാക്കളെന്തു നല്‍കില്ല?
എന്നു് കെ. സി. കേശവപിള്ള സുഭാഷിതരത്നാകരത്തില്‍. ഭഗ്നപ്രക്രമദോഷത്തിനു കുപ്രസിദ്ധമായ ശ്ലോകമാണിതെന്നതു മറ്റൊരു കാര്യം.
ഈ ശ്ലോകം (മറ്റൊരു പരിഭാഷ ഇവിടെ) ജീമൂതവാഹനന്‍ ഗരുഡനോടു പറയുന്നതാണു്. വീരരസത്തിനുദാഹരണമായി കൊടുക്കാറുള്ള നാഗാനന്ദത്തിലെ “സിരാമുഖൈഃ സ്യന്ദത ഏവ രക്തം...” എന്നു തുടങ്ങുന്ന ശ്ലോകത്തിന്റെ തര്‍ജ്ജമ.
“ജീമൂതം” മേഘമാണു്. (പര്‍വ്വതമെന്നും അര്‍ത്ഥമുണ്ടു്.) ദേവേന്ദ്രന്റെ പര്യായമാണെന്നു തോന്നുന്നു ജീമൂതകേതു തന്റെ മകനിട്ടതു്.
At 12:53 AM,
ഉമേഷ്::Umesh said…
ദീപക്,
yauvanam എന്നു ടൈപ്പു ചെയ്താല്‍ യൌവനം എന്നായിക്കൊള്ളും.
At 10:25 PM,
Anonymous said…
ഉമേഷേ, നട്ടെല്ലോ അതോ തുടയെല്ലോ ദധീചി കൊടുത്തത്?-സു-
At 10:46 PM,
Santhosh said…
അപ്പോള്‍ ഈ ഭഗ്നപ്രക്രമദോഷമെന്നാല്‍...?
At 7:45 AM,
ഉമേഷ്::Umesh said…
സുനിലേ,
ചോദിച്ചപ്പോള്‍ ഒരു സംശയം.
കഴിഞ്ഞ തവണ നാട്ടില്‍ പോയപ്പോള്‍ വെട്ടം മാണിയുടെ പുരാണനിഘണ്ടു വാങ്ങിക്കൊണ്ടുവന്നിരുന്നു. ഇതു വരെ തുറന്നു നോക്കിയില്ല. ദാ, ഇപ്പോള്‍ നോക്കി.
അതിലും ദധീചിയുടെ അസ്ഥികള്‍ എന്നേ പറയുന്നുള്ളൂ. ദധീചിയുടെ അസ്ഥികള്‍ കൊണ്ടേ വജ്രായുധം ഉണ്ടാക്കാന്‍ പറ്റൂ എന്നു കേട്ടപ്പോള്‍ അദ്ദേഹം സസന്തോഷം ജീവത്യാഗം ചെയ്തത്രേ.
ഒന്നാലോചിച്ചപ്പോള്‍, ഒരാളെ കൊല്ലാന്‍ ആയുധമുണ്ടാക്കാന്‍ മറ്റൊരാള്‍ ആത്മഹത്യ ചെയ്തു. അതു നാം വലിയൊരു ത്യാഗമായിപ്പറയുന്നു. സെപ്റ്റംബര്‍ പതിനൊന്നിനും, ഇസ്രയേലിലും മറ്റു പലയിടത്തും ഇതു തന്നെയല്ലേ സംഭവിച്ചതു്? ഏതു കാഴ്ചപ്പാടില്‍ നിന്നു നോക്കുന്നു എന്നതായിരിക്കും വ്യത്യാസം, അല്ലേ?
At 7:57 AM,
ഉമേഷ്::Umesh said…
സന്തോഷേ,
ആ ശ്ലോകത്തില്‍ മൂന്നു തരത്തിലുള്ള ക്രമഭംഗങ്ങളുണ്ടു്.
1) ആദ്യത്തെ രണ്ടു കാര്യങ്ങളില്‍ “ഉം” എന്നു ചേര്‍ത്തിട്ടുണ്ടു്. പിന്നത്തെ രണ്ടില്‍ ഇല്ല. “രാമനും കൃഷ്ണനും ഗോവിന്ദന്‍, അച്യുതന്‍ എന്നിവര്‍“ എന്നു പറയുന്നതു പോലെ.
2) എഴുതിയ ക്രമം നോക്കൂ.
കര്‍ണ്ണന്‍ ത്വക്കു്
മാംസം ശിബി
ജീമൂതവാഹനന്‍ ജീവന്‍
അസ്ഥി ദധീചി
ഒന്നിലും മൂന്നിലും കര്‍ത്താവു് ആദ്യവും കര്‍മ്മം രണ്ടാമതും. രണ്ടിലും നാലിലും തിരിച്ചും. എല്ലാം ഒരുപോലെ വരുന്നതല്ലേ ഭംഗി?
3) കൊടുത്ത സാധനങ്ങളെല്ലാം അചേതനങ്ങളായിരിക്കേ, “ജീവനെ” എന്നു മാത്രം പറഞ്ഞിരിക്കുന്നു. ത്വക്കിനെ, മാംസത്തെ, അസ്ഥിയെ എന്നു പറഞ്ഞിട്ടില്ല. ഇതും ഒരുപോലെയാകുന്നതാണു ഭംഗി.
ഗദ്യത്തില്‍ ഇങ്ങനെയൊക്കെ പറഞ്ഞാല്‍ അതു വലിയ അഭംഗിയാവും. പദ്യകാരന്മാര്‍ക്കു ചില poetic licenses ഒക്കെയുണ്ടെന്നതു ശരി തന്നെ. പക്ഷേ ദോഷം ദോഷം തന്നെ.
ഇങ്ങനെ പറഞ്ഞാല്‍ ദോഷം മാറും (ഗദ്യം):
കര്‍ണ്ണന്‍ ത്വക്കും, ശിബി മാംസവും, ജീമൂതവാഹനന്‍ ജീവനും, ദധീചി അസ്ഥിയും നല്‍കി. മഹാന്മാര്‍ എന്തു തന്നെ നല്‍കില്ല!
Post a Comment
<< Home